Connect with us

National

അഭിനന്ദന്റെ ചിത്രങ്ങള്‍ ഉപയോഗിക്കരുത്, പോസ്റ്റുകള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം;സാമൂഹിക മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം നിലവില്‍വന്നു

Published

|

Last Updated

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയ പരസ്യങ്ങളും പ്രചരണങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള മുഴുവന്‍ രാഷ്ട്രീയ പരസ്യങ്ങളും പരിശോധിക്കണം. നിയമവിരുദ്ധമായ പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നീക്കം ചെയ്യണമെന്നും ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇത്തരം പരാതികളുള്ളവര്‍ക്ക് ഗ്രീവന്‍സ് ഓഫീസറെ സമീപിക്കാം. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രങ്ങള്‍ പ്രൊഫൈല്‍ പിക്ചറായോ പോസ്റ്ററായോ ഉപയോഗിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Latest