ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്; ഇതുവരെ അനുവദിച്ചത് 43 ലക്ഷം വിസ

Posted on: March 2, 2019 3:57 pm | Last updated: March 2, 2019 at 8:42 pm

ജിദ്ദ: ഈ വര്‍ഷത്തെ ഉംറ തീര്‍ത്ഥാടനം ആരംഭിച്ചത് മുതല്‍ ഇതുവരെ 43 ലക്ഷം ഉംറ വിസകള്‍ അനുവദിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം. റെക്കോര്‍ഡാണിത്. വിഷന്‍ 2030 ന്റെ ഭാഗമായി കൂടുതല്‍ ഉംറ തീര്‍ഥാടകരെ രാജ്യത്തെത്തിക്കുന്നതിന്റെ ഭാഗമാണ് കൂടുതല്‍ വിസകള്‍ അനുവദിച്ചിരിക്കുന്നത്.

പുതിയ ഹിജ്‌റ വര്‍ഷം ആരംഭിച്ചതിന് ശേഷം 43,38,959 ഉംറ വിസകളാണ് ഹജ്ജ് ഉംറ മന്ത്രാലയം അനുവദിച്ചത്. 38,92,554 പേരാണ് ഉംറ തീര്‍ത്ഥാടനത്തിനായി പുണ്യഭൂമിയിലെത്തിയത്. ഇവരില്‍ 3,448,994 ലക്ഷം ഉംറ തീര്‍ത്ഥാടകര്‍ ഉംറ നിര്‍വഹിച്ച് സ്വദേശങ്ങളിലേക്ക് മടങ്ങി.

443,560 തീര്‍ഥാടകരാണ് ഇപ്പോള്‍ സഊദിയിലുള്ളത്. ഇതില്‍ 304,897 പേര്‍ മക്കയിലും ബാക്കിയുള്ളവര്‍ മദീനയിലുമാണുള്ളത.്
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ പാകിസ്ഥാനില്‍ നിന്നാണ്. 9,49,895 പേര്‍. ഇന്തോനേഷ്യയില്‍ നിന്ന് 6,33,253 പേരും ഇന്ത്യയില്‍ നിന്ന് 408,495 പേരുമാണ് ഉംറ നിര്‍വഹിക്കാനെത്തിയത്.

കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി തീര്‍ത്ഥാടകര്‍ക്ക് ഏജന്‍സികളെ നേരിട്ട് സമീപിക്കാതെ തന്നെ ഓണ്‍ലൈന്‍ വഴി വിസയും താമസ, ഗതാഗത സൗകര്യങ്ങളും ലഭ്യമാക്കുന്ന മഖാം പോര്‍ട്ടല്‍  (https://eservices.haj.gov.sa/eservices3/pages/home.xhtml?dswid=-2981)
സൗദി ഹജ്ജ്് ആന്റ് ഉംറ മന്ത്രാലയം പരിഷ്‌കരിച്ച് ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ഏജന്‍സികളെ ആശ്രയിക്കാതെ തീര്‍ത്ഥാടകര്‍ക്ക് നേരിട്ട് അപേക്ഷിക്കാനുള്ള സംവിധാനമാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
1,738 വനിതകള്‍ ഉള്‍പ്പെടെ 10,179 ജീവനക്കാരാണ് തീര്‍ഥാടകര്‍രുടെ സേവനത്തിനായി വിവിധ ഏജന്‍സികള്‍ക്ക് കീഴിലുള്ളത്.