Connect with us

International

അല്‍ അസീസാ സ്റ്റീല്‍ മില്‍ അഴിമതി: നവാസ് ഷരീഫിന്റെ ജാമ്യാപേക്ഷ തള്ളി

Published

|

Last Updated

ലാഹോര്‍: അല്‍ അസീസാ സ്റ്റീല്‍ മില്‍ അഴിമതിക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന പാക് മുന്‍ പ്രധാന മന്ത്രി നവാസ് ഷരീഫ് സമര്‍പ്പിച്ച ജാമ്യ ഹരജി കോടതി തള്ളി. ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷരീഫ് ജാമ്യം തേടിയിരുന്നത്. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന ഷരീഫിന് ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ഏതാനും ആഴ്ച മുമ്പാണ് കോട് ലഖ്പത് ജയിലില്‍ നിന്ന് ഷരീഫിനെ ലാഹോറിലെ ജിന്നാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജാമ്യം നിഷേധിക്കപ്പെട്ടതിനാല്‍ തന്നെ ജയിലിലേക്കു തന്നെ മാറ്റണമെന്ന് നവാസ് ആവശ്യപ്പെട്ടു.