Connect with us

Kerala

കാസര്‍കോട്ടെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി; കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി

Published

|

Last Updated

കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഊര്‍ജിതമായ അന്വേഷണം നടത്തി പ്രതികളെ മുഴുവന്‍ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ പിടികൂടാന്‍ കര്‍ണാടക പോലീസിന്റെ സഹായം തേടിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അതിര്‍ത്തി ജില്ല ആയതിനാല്‍ പ്രതികള്‍ കര്‍ണാടകയിലേക്കു കടക്കാന്‍ സാധ്യതയുള്ളതിനാലാണിത്.

---- facebook comment plugin here -----

Latest