കോടിയേരി എന്‍എസ്എസില്‍ വിഭാഗീയതക്ക് ശ്രമിക്കുന്നത് നല്ലതിനല്ല: പികെ കുഞ്ഞാലിക്കുട്ടി

Posted on: February 17, 2019 7:44 pm | Last updated: February 17, 2019 at 9:14 pm

തൃശൂര്‍: എന്‍എസ്എസ് മതേതര ജനാധിപത്യ വ്യവസ്ഥക്ക് സഹായിച്ച സംഘടനയെന്ന് പികെ കുഞ്ഞാലിക്കുട്ടി. എന്‍എസ്എസില്‍ വിഭാഗീയതയുണ്ടാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കേണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാജ്യത്തെ മതേതര ശക്തിയായി അടിയുറച്ച് നില്‍ക്കുന്നവരാണ് എന്‍എസ്എസ്. അവര്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും അത് നല്ലതിനല്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.