Connect with us

National

അഭ്യൂഹങ്ങള്‍ക്ക് വിരാമം; അങ്കത്തിനില്ലെന്ന് പ്രിയങ്ക

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്നും അത് ഭംഗിയായി നിറവേറ്റുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ലക്‌നോവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രിയങ്ക ഇക്കാര്യം അറിയിച്ചത്.

രാഹുല്‍ ഗാന്ധി മത്സരിച്ച അമേഠിയിലോ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലോ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലക്‌നോ, ഫുല്‍പൂര്‍ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കണമെന്ന് നേതാക്കളും പ്രവര്‍ത്തകരും ആവശ്യമുന്നയിച്ചിരുന്നു. മത്സരിക്കാനില്ലെന്ന് പ്രിയങ്ക വ്യക്തമാക്കിയതോടെ റായ്ബറേലിയില്‍ സോണിയാ ഗാന്ധി മത്സരിക്കാന്‍ സാധ്യതയേറി.

Latest