ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ചാനലുകള്‍ തിരഞ്ഞെടുക്കാന്‍ ഇന്ന് മുതല്‍ അവസരം

Posted on: December 29, 2018 7:13 am | Last updated: December 29, 2018 at 9:53 am

മുംബൈ: ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള ചാനലുകള്‍ മാത്രം തിരഞ്ഞെടുക്കാനുള്ള സൗകര്യത്തിന് ട്രായ് ഇന്ന് തുടക്കം കുറിക്കും. പുതിയ നിയമപ്രകാരം 100 സൗജന്യ ചാനലുകള്‍ക്ക് ഉപഭോക്താവ് 130 രൂപയും നികുതിയും നല്‍കിയാല്‍ മതി. തുടര്‍ന്ന് ആവശ്യമുള്ള ചാനല്‍ മാത്രം തിരഞ്ഞെടുത്ത് അതിന് നിശചയിച്ച തുക അടച്ചാല്‍ മതിയാകും.

പദ്ധതി പൂര്‍ണമായും നടപ്പാക്കുന്നതിന് ഫെബ്രുവരി ഒന്ന് വരെ സമയം അനുവദിച്ചിട്ടുണ്ട്. 60 ശതമാനം ഉപഭോക്താക്കള്‍ക്കും ജനുവരി 14ന് മുമ്പ് അവര്‍ ആവശ്യപ്പെടുന്ന ചാനല്‍ ലഭ്യമാക്കണം. ജനുവരി 21ന് മുമ്പ് മുഴുവന്‍ ഉപഭോക്താക്കളും നിയമത്തിന് കീഴിലായിരിക്കണമെന്നും ട്രായ് നിര്‍ദേശിച്ചു.