ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരീക്ഷിക്കാന്‍ ഇനി ഹൈവേ പോലീസും

Posted on: December 26, 2018 8:52 am | Last updated: December 26, 2018 at 10:27 am

ദമ്മാം: ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിക്കുന്നതും സീറ്റു ബെല്‍റ്റ് ധരിക്കാത്തതുമായ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ കിഴക്കന്‍ പ്രവശ്യയില്‍ ഹൈവേ പോലീസ് കൂടി രംഗത്ത്. ഇത് വരെ ട്രാഫിക് പോലീസുമാത്രമായിരുന്നു ഇത്തരം നിയമ ലംഘനങ്ങള്‍ നിരീക്ഷിച്ചിരുന്നത്. ഇന്നലെ മുതല്‍ക്കാണ് കിഴക്കന്‍ പ്രവിശ്യയില്‍ ഹൈവേ പോലീസ് നിയമ നിരീക്ഷിച്ചു തുടങ്ങിയത്.

ഡൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ ഏതെങ്കിലും ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ 500 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ഒടുക്കേണ്ടി വരും. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കുന്നവര്‍ക്ക് 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ഒടുക്കണം.