വൈലത്തൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി

Posted on: December 3, 2018 9:28 pm | Last updated: December 3, 2018 at 9:28 pm

ദുബൈ: മലപ്പുറം വൈലത്തൂര്‍ പെട്രോള്‍ പമ്പിനടുത്ത് വലിയ പീടിയേക്കല്‍ കമ്മുക്കുട്ടി മകന്‍ അബ്ദുല്‍ റസാക്ക് (54) നിര്യാതനായി. ഹൃദയാഘാതം കാരണം പത്ത് ദിവസം മുമ്പ് റാശിദ് ഹോസ്പിറ്റലില്‍ പ്രവേശിക്കപെട്ടതായിരുന്നു.കഴിഞ്ഞ 26 വര്‍ഷമായി പ്രവാസിയായിരുന്നു. ഒരു വര്‍ഷമായി ജുമൈറയില്‍ സ്വദേശിയുടെ വീട്ടില്‍ െ്രെഡവറായി ജോലി ചെയ്തുവരികയായിരുന്നു.

മാതാവ്: മറിയക്കുട്ടി. ഭാര്യ: സുഹറാബി. മക്കള്‍: മുഹമ്മദ് റാസി, റമീസ്, റിനു.സഹോദരങ്ങള്‍: അബ്ദു സമദ്, അബ്ദുല്‍ മജീദ്, അബ്ദു ലത്തീഫ്, ഇല്‍യാസ്, സഫ് വാന്‍ (ദുബൈ), സൈനബ, സെക്കീന, സൗദ.നിയമനടപടികള്‍ പൂര്‍ത്തിയാക്കി മയ്യത്ത് അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. ഐസിഎഫ് ദുബൈ സാന്ത്വനം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. ദുബൈ ജുമൈറയിലെ ഐസിഎഫ് പ്രവര്‍ത്തകനായിരുന്നു