Connect with us

Ongoing News

തുടര്‍ച്ചയായ അഞ്ചാം ജയം; ബെംഗളൂരു ഒന്നാമത്

Published

|

Last Updated

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ് സി വിജയക്കുതിപ്പ് തുടരുന്നു. ഡല്‍ഹി ഡൈനാമോസിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്. 87ാം മിനുട്ടില്‍ ഉദാന്ത സിംഗാണ് വിജയ ഗോള്‍ നേടിയത്. ലീഗില്‍ ബെംഗളൂരുവിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്.

ജയത്തോടെ നീലപ്പട ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. സീസണില്‍ തോല്‍വിയറിയാത്ത ഏക ടീമാണ് ബെംഗളൂരു. ഏഴ് മത്സരങ്ങളില്‍ ആറ് ജയവും ഒരു സമനിലയുമടക്കം 19 പോയിന്റാണ് ബെംഗളൂരുവിന്. എട്ട് മത്സരങ്ങളില്‍ അഞ്ച് ജയവും ഒരു സമനിലയുമായി 16 പോയിന്റുള്ള ഗോവയെയാണ് നീലപ്പട മറികടന്നത്. 14 പോയിന്റുമായി ജംഷഡ്പൂര്‍ എഫ് സിയാണ് മൂന്നാമത്.

അതേസമയം, പത്ത് മത്സരങ്ങളില്‍ ഡല്‍ഹിക്ക് ഒരു ജയം പോലും നേടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒമ്പത് മത്സരങ്ങളില്‍ നിന്ന് നാല് സമനിലകള്‍ മാത്രമുള്ള ഡല്‍ഹി അവസാന സ്ഥാനത്ത് തുടരുകയാണ്. ബെംഗളൂരു ജേഴ്‌സിയില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ 150ാം മത്സരമായിരുന്നു ഇത്.