Connect with us

National

രാജസ്ഥാനില്‍ ബി ജെ പി എം പി കോണ്‍ഗ്രസില്‍

Published

|

Last Updated

ജയ്പൂര്‍: രാജസ്ഥാനിലെ ബി ജെ പി എം പിയും മുന്‍ ഡി ജി പിയുമായ ഹരീഷ് മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് മീണയുടെ കൂടുമാറ്റം. ദൗസയില്‍ നിന്നുള്ള
പാര്‍ലിമെന്റ് അംഗമായ 64കാരനായ മീണ 2014ലാണ് ബി ജെ പിയിലെത്തിയത്. രാജസ്ഥാനില്‍ വീണ്ടും അധികാരത്തിലെത്തുന്നതിന് പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ബി ജെ പിക്കു കടുത്ത തിരിച്ചടിയാണ് മീണയുടെ നടപടി.

നിര്‍ണായക സമയത്തുള്ള മീണയുടെ കോണ്‍. പ്രവേശത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് പാര്‍ട്ടിയുടെ ഉയര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ട് പ്രതികരിച്ചു. മീണയുടെ സഹോദരന്‍ നമോ നാരായണ്‍ മീണ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. സംസ്ഥാനത്ത് ഏറെ സ്വാധീനമുള്ള പ്രബല സമുദായമാണ് മീണ.