ശബരിമലയില്‍ യുവതികള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം; മണ്ഡലകാലത്ത് ദര്‍ശനത്തിനെത്തും: ത്യപ്തി ദേശായി

Posted on: November 6, 2018 1:41 pm | Last updated: November 6, 2018 at 3:54 pm
SHARE

മുംബൈ: മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനത്തിനെത്തുമെന്ന് ത്യപ്തി ദേശായി. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച ഇവര്‍ ഭയന്നിട്ടാണ് ശബരിമലയില്‍ യുവതികളെത്താത്തെന്നും പറഞ്ഞു.

ഇന്ന് രാവിലെ ദര്‍ശനത്തിനെത്തിയ രണ്ട് സ്ത്രീകളെ പ്രായത്തില്‍ സംശയിച്ച് പ്രതിഷേധക്കാര്‍ നടപ്പന്തലില്‍ തടഞ്ഞിരുന്നു. പതിനെട്ടാംപടിയില്‍വരെ കുത്തിയിരുന്നാണ് പ്രതിഷേധക്കാര്‍ ഇവരെ തടഞ്ഞത്. ഒടുവില്‍ 52 വയസുണ്ടെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് ഇരുവരേയും ദര്‍ശനത്തിനനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here