നടയടക്കുന്നത് സംബന്ധിച്ച് ശ്രീധരന്‍പിള്ളയോട് നിയമോപദേശം തേടിയിട്ടില്ല: ശബരിമല തന്ത്രി

Posted on: November 5, 2018 7:55 pm | Last updated: November 6, 2018 at 12:58 am

പമ്പ: ശബരിമലയില്‍ യുവതീപ്രവേശനമുണ്ടായാല്‍ നട അടച്ച് മലയിറങ്ങാനുള്ള തീരുമാനം സംബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയോട് നിയമോപദേശം തേടിയിട്ടില്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്

ഇക്കാര്യത്തില്‍ മുതിര്‍ന്ന കാരണവരുടെ ആഭിപ്രായം മാത്രമെ തേടിയിട്ടുള്ളു. മറ്റ് തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല. മാസ പൂജക്കായി നട തുറന്ന ദിവസങ്ങളില്‍ ആരുമായും ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും തന്ത്രി പറഞ്ഞു. തന്നോട് സംസാരിച്ച ശേഷമാണ് നടയടച്ച് മലയിറങ്ങാനുള്ള തീരുമാനം തന്ത്രിയെടുത്തതെന്ന് വെളിപ്പെടുത്തുന്ന ബിജെപി പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.