മര്‍കസ് ശരീഅ സിറ്റി; രിവാഖ് പ്രഥമ കമ്മിറ്റി നിലവില്‍ വന്നു

Posted on: November 5, 2018 7:28 pm | Last updated: November 5, 2018 at 7:28 pm

മര്‍കസ് നോളജ് സിറ്റി: മര്‍കസ് നോളേജ് സിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ശരീഅ സിറ്റിയുടെ പ്രഥമ വിദ്യാര്‍ത്ഥി അസംബ്ലി രിവാഖ് ഭാരവാഹികളെ പ്രഖ്യാപിച്ചു. ശരീഅ സിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡീന്‍ മുഹ് യുസ്സുന്ന പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാരാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത് .

സയ്യിദ് ഇയാസ് അസ്സഖാഫിനെ ചെയര്‍മാനായും ഹാഫിള് മുഹമ്മദ് അല്‍ത്വാഫ്‌നെ ജനറല്‍ കണ്‍വീനറായും ഫിനാന്‍സ് കണ്‍വീനറായി സ്വാദിഖ് അബ്ദുല്‍ കരീമിനെയും തെരഞ്ഞെടുത്തു. വൈസ് ചെയര്‍മാന്‍മാര്‍: സയ്യിദ് ഹാശിം ജീലാനി, ശമീല്‍ കടവത്ത്. അസി: കണ്‍വീ നേഴ്‌സ്: ഇസ്ഹാഖ് ഇബ്രാഹീം, നദീര്‍ അബ്ബാസ്. എക്‌സിക്യൂട്ടീവ് മെംബര്‍മാര്‍: സഫറുദീന്‍ കൗസര്‍, നാസിഫ് മട്ടാഞ്ചേരി, ഹംസതുല്‍ ഖര്‍റാര്‍, മുഹമ്മദ് റാശിദ് പാലേരി. പത്തൊമ്പത് ഉപസമിതികളും രൂപീകരിച്ചു.
നോളജ് സിറ്റി ഡയറക്ടര്‍ ഡോ അബ്ദുല്‍ ഹകീം അസ്ഹരി, അക്കാഡമിക് ഡയറക്ടര്‍ ഡോ ഉമറുല്‍ ഫാറൂഖ് സഖാഫി, അബ്ദുല്‍ ബസ്വീര്‍ സഖാഫി, അഡ്വ ശംസീര്‍ നൂറാനി തുടങ്ങിയവര്‍ സംബന്ധിച്ചു