കൊല്ലത്ത് എടിഎം തകര്‍ത്ത് മോഷണ ശ്രമം

Posted on: October 24, 2018 10:49 am | Last updated: October 24, 2018 at 12:29 pm

കൊല്ലം: ത്യശൂര്‍ നഗരത്തില്‍ എടിഎം കവര്‍ച്ചാ ശ്രമം നടന്നതിന് പിറകെ ഇന്ന് കൊല്ലത്തും എടിഎം തകര്‍ത്ത് മോഷണത്തിന് ശ്രമം. കൊല്ലം കുണ്ടറ മൊയ്തീന്‍ മുക്കിലെ ഫെഡറല്‍ ബേങ്ക് എടിഎമ്മിലാണ് മോഷണത്തിന് ശ്രമം നടന്നത്.

ബുധനാഴ്ച രാവിലെയാണ് എടിഎം കുത്തിത്തുറക്കാന്‍ ശ്രമം നടന്നതായി അറിയുന്നത്. എന്നാല്‍ പണം നഷ്ടമായിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. ചെവ്വാഴ്ച ത്യശൂരിലും എടിഎം കുത്തിത്തുറക്കാന്‍ ശ്രമിച്ചിരുന്നു. എറണാകുളം, ത്യശൂര്‍ ജില്ലകളില്‍നിന്നായി 35 ലക്ഷം രൂപ എടിഎമ്മില്‍നിന്നു കവര്‍ന്ന സംഭവം നടന്നിട്ട് അധിക നാളായിട്ടില്ല.