മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; ലിബിക്കെതിരെ കേസെടുത്തു

Posted on: October 19, 2018 3:10 pm | Last updated: October 19, 2018 at 3:10 pm

പത്തനംതിട്ട: ചേര്‍ത്തല സ്വദേശി ലിബിക്കെതിരേ പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മതസ്പര്‍ധ വളര്‍ത്തും വിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ടുവെന്ന് കാണിച്ച് ബിജെപി നല്‍കിയ പരാതിയിലാണ് നടപടി.

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ ലിബിക്കെതിരെ പത്തനംതിട്ടയില്‍ കൈയേറ്റ ശ്രമമുണ്ടായിരുന്നു. നിരീശ്വരവാദിയായ താന്‍ പ്രതിഷേധക്കാരോടുള്ള വെല്ലുവിളി ഏറ്റെടുത്താണ് മലകയറുന്നതെന്ന് ലിബി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.