ലൈംഗിക ബന്ധത്തിന് തയ്യാറായില്ല; പതിമൂന്നുകാരന്റെ ജനനേന്ദ്രിയത്തില്‍ യുവതി പൊള്ളലേല്‍പ്പിച്ചു

Posted on: October 10, 2018 11:16 am | Last updated: October 10, 2018 at 1:42 pm

നോയിഡ: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച പതിമൂന്നുകാരന്റെ ജനനേന്ദ്രിയത്തില്‍ യുവതി പൊള്ളലേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ അയല്‍ക്കാരിയും വിവാഹിതയുമായ യുവതിക്കെതിരെ ബാദല്‍പുര്‍ പോലീസ് കേസെടുത്തു.

യുപിയിലെ ചപ്രോലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. വീട്ടില്‍ ഒറ്റക്കായിരുന്ന യുവതി പതിമൂന്നുകാരനെ വീട്ടിലേക്ക് ക്ഷണിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു . ഇതിന് തയ്യാറാകാത്ത കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ചവണ ചൂടാക്കി പൊള്ളിച്ചുവെന്നാണ് പരാതി . സംഭവത്തില്‍ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് യുവതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.