Connect with us

National

ഈ വര്‍ഷം ഇന്ത്യ 7.3 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് ഐഎംഎഫ്

Published

|

Last Updated

ന്യൂഡല്‍ഹി: ഈ വര്‍ഷം ഇന്ത്യ 7.3 ശതമാനം വളര്‍ച്ച കൈവരിച്ചേക്കുമെന്ന് ഐഎംഎഫ്. 2019ല്‍ ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായും വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചത്.

നോട്ട് നിരോധനത്തിന്റേയും ജിഎസ്ടിയുടേയും തിരിച്ചടികളെ രാജ്യം അതിജീവിച്ചതിന്റെ സൂചനയാണ് പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് കാണിക്കുന്നതെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. ഇത് ശരിയാവുകയാണെങ്കില്‍ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന വിശേഷം ഇന്ത്യക്ക് തിരികെ ലഭിക്കും. 2018ല്‍ ചൈനയില്‍ 6.6ശതമാനവും 2019ല്‍ 6.2 ശതമാനവും വളര്‍ച്ചാ നിരക്കാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്.