Connect with us

Kerala

പുതിയ ബ്രുവറി, ഡിസ്റ്റിലറി അനുമതികള്‍ സര്‍ക്കാര്‍ റദ്ദാക്കി

Published

|

Last Updated

തിരുവനന്തപുരം: മൂന്ന് ബ്രൂവറികള്‍ക്കും ഒരു ഡിസ്റ്റിലറിക്കും നല്‍കിയ അനുമതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. കൂടുതല്‍ പരിശോധനകള്‍ക്കുശേഷമെ മാത്രമേ അനുമതി നല്‍കാനാകുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ അനുവദിച്ചതില്‍ യാതൊരു വീഴ്ചയുമില്ലെങ്കിലും വിവാദം ഒഴിവാക്കുന്നതിനാണു ഇപ്പോള്‍ ഈ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ പൊതുവായ കാര്യങ്ങള്‍ക്ക് ഒരുമിച്ചു നില്‍ക്കുന്നതിനു ചില വിട്ടുവീഴ്ചകള്‍ ആവശ്യമാണെന്നു പറഞ്ഞ മുഖ്യമന്ത്രി അനുമതി റദ്ദാക്കുന്നതെന്തിനെന്ന് വ്യക്തമാക്കിയില്ല.

ബ്രുവറി വിഷയത്തില്‍ എക്‌സൈസ് മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യുഡിഎഫ് വിവിധ സമരപരിപാടികള്‍ പ്രഖ്യാപിച്ചിരിക്കെയാണ് ഇവക്കുള്ള അനുമതി റദ്ദാക്കിയതായി മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്.

Latest