Connect with us

Ongoing News

അവസാന നിമിഷത്തില്‍ ഗോള്‍; ബെംഗളൂരുവിനെ സമനിലയില്‍ പിടിച്ച് ജംഷഡ്പൂര്‍

Published

|

Last Updated

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ ബെംഗളൂരുവിന് സമനിലക്കുരുക്ക്. ജംഷഡ്പൂര്‍ എഫ് സിയാണ് ബെംഗളൂരുവിനെ സമനിലയില്‍ കുരുക്കിയത്. ഇരു ടീമുകളും രണ്ട് ഗോളുകള്‍ നേടി.

45ാം മിനുട്ടില്‍ നിഷു കുമാറാണ് ബെംഗളൂരുവിന്റെ ആദ്യ ഗോള്‍ നേടിയത്. 81ാം മിനുട്ടില്‍ ഗൗരവ് മുഖി ജംഷഡ്പൂരിനായി ഗോള്‍ മടക്കി. 88ാം മിനുട്ടില്‍ നായകന്‍ സുനില്‍ ഛേത്രിയിലൂടെ ബെംഗളൂരു വീണ്ടും മുന്നിലെത്തി.

എന്നാല്‍, വിട്ടുകൊടുക്കാന്‍ ജംഷഡ്പൂര്‍ തയ്യാറായിരുന്നില്ല. ജെര്‍ജിയോ സിഡോണ്‍ച ഇന്‍ജുറി ടൈമിന്റെ അവസാന നിമിഷത്തില്‍ നേടിയ ഗോളില്‍ ജംഷഡ്പൂര്‍ സമനില പിടിച്ചു.

Latest