Connect with us

Ongoing News

മൂന്നടിയില്‍ ചെന്നൈയിന്‍ വീണു; ഗോവയ്ക്ക് ആദ്യ ജയം

Published

|

Last Updated

ചെന്നൈ: ഐഎസ്എല്‍ ഫുട്‌ബോളില്‍ സ്വന്തം തട്ടകത്ത് ചെന്നൈയിന്‍ എഫ്‌സിക്ക് കനത്ത തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എഫ് സി ഗോവയാണ് ചെന്നൈയിനെ വീഴ്ത്തിയത്. 12ാം മിനട്ടില്‍ എഡു ബീഡിയയാണ് ഗോവയുടെ ആദ്യ ഗോള്‍ നേടിയത്. 53ാം മിനുട്ടില്‍ ഫെറാന്‍ കോറോമിനസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. 80ാം മിനുട്ടില്‍ മര്‍ത്താദ ഫാള്‍ മൂന്നാം ഗോളും നേടിയത് ചെന്നൈക്ക് ഇരുട്ടടിയായി. 90+5ാം മിനുട്ടില്‍ എലി സാബിയ ചെന്നൈക്ക് ആശ്വാസ ഗോള്‍ സമ്മാനിച്ചു. സീസണില്‍ എഫ്‌സി ഗോവയുടെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തില്‍ അവര്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോട് 2-2ന് സമനില വഴങ്ങിയിരുന്നു.