മഞ്ചേരി റഷീദ് സീനത്തില്‍ നോര്‍ത്ത് ഇന്ത്യന്‍ ഡിസൈനര്‍ വെഡ്ഡിംഗ് ഫെസ്റ്റിന് തുടക്കമായി

Posted on: October 3, 2018 10:08 pm | Last updated: October 3, 2018 at 10:08 pm
മഞ്ചേരി റഷീദ് സീനത്ത് വെഡ്ഡിംഗ് മാളില്‍ ആരംഭിച്ച നോര്‍ത്ത് ഇന്ത്യന്‍ ഡിസൈനര്‍ വെഡ്ഡിംഗ് ഫെസ്റ്റിന്റെ ഉദ്ഘാടനം പി ഉബൈദുല്ല എം എല്‍ എ നിര്‍വഹിക്കുന്നു. റഷീദ് സീനത്ത് വെഡ്ഡിംഗ്മാള്‍ ചെയര്‍മാന്‍ &മാനേജിംഗ് ഡയറക്ടര്‍ സീനത്ത് റഷീദ്, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മുഹമ്മദ് ജവാദ്, സീനിയര്‍ ജനറല്‍ മാനേജര്‍ കെ ടി മഹ്‌റൂഫ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജസ്റ്റിന്‍ രാജ്, ചീഫ് പര്‍ച്ചേസ് മാനേജര്‍ ലത്തീഫ്, പി ആര്‍ ഒ ശംസുദ്ദീന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ബശീര്‍ തങ്ങള്‍ എന്നിവര്‍ സമീപം.

മഞ്ചേരി: പ്രമുഖ ഉത്തരേന്ത്യന്‍ ഡിസൈനര്‍മാരും മഞ്ചേരി റഷീദ് സീനത്ത് വെഡ്ഡിംഗ് മാളും ചേര്‍ന്ന് അണിയിച്ചൊരിക്കുന്ന വിവാഹ വസ്ത്രമേള ‘നോര്‍ത്ത് ഇന്ത്യന്‍ ഡിസൈനര്‍ വെഡ്ഡിംഗ് ഫെസ്റ്റ്’ പി ഉബൈദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്തു. വിപണിയില്‍ വിലക്കയറ്റം തുടരുന്ന സമയത്ത് എറ്റവും പുതിയ വിവാഹ വസ്ത്രങ്ങള്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ ഫെസ്റ്റിലൂടെ തിരഞ്ഞെടുക്കാന്‍ കഴിയും. മഞ്ചേരി റഷീദ് സീനത്ത് വെഡ്ഡിംഗ് മാളില്‍ ഇന്ത്യയുടെ പരമ്പരാഗത ഡിസൈന്‍ വസ്ത്രങ്ങള്‍ക്ക് പുറമെ ബ്രൈഡല്‍ ലഹങ്ക, സറാറ, ഗറാറ, ഡിസൈനര്‍ സാല്‍വാര്‍സ്, ബ്രൈഡല്‍ സാരീസ്, ഡിസൈനര്‍ ഗൗണ്‍സ്, ഷെര്‍വാണി, ജോധ്പുരി, നവാബി തുടങ്ങിയ വസ്ത്രങ്ങളുടെ ഏറ്റവും പുതിയ ശേഖരങ്ങള്‍ ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്.

വധൂവരന്‍മാര്‍ക്ക് വേണ്ടി വൃത്യസ്തവും നൂതനവുമായ ഡിസൈനിലുള്ള വെഡ്ഡിംഗ് കലക്ഷന്‍സും റഷീദ് സീനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഷെര്‍വാണി, ജോധ്പൂരി സ്യൂട്ട്, കുര്‍ത്തയും പൈജാമയും, പരമ്പരാഗത മുണ്ടും ഷര്‍ട്ടും, പട്ടാണി കോട്ട്, സ്യൂട്ടുകള്‍, ബ്രാന്റഡ് കലക്ഷന്‍സ് തുടങ്ങിയവയും നോര്‍ത്ത് ഇന്ത്യന്‍ ഡിസൈനര്‍ ഫെസ്റ്റില്‍ ലഭിക്കും. വിവാഹ വസ്ത്രങ്ങള്‍ക്ക് പുറമേ പെണ്‍കുട്ടികള്‍ക്കായി ഡിസൈനര്‍ ടോപ്പുകള്‍, ആഗോള ശ്രദ്ധ നേടിയ ഇന്ത്യല്‍ വിന്റേജ് കലക്ഷന്‍സ്, ഗൗണ്‍, ലഹങ്ക തുടങ്ങിയവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഗുണനിലവാരമുള്ള വസ്ത്രങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്നു എന്നതാണ് മഞ്ചേരി റഷീദ് സീനത്ത് വെഡ്ഡിംഗ് മാളിന്റെ പ്രത്യേകതയെന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ സീനത്ത് റഷീദ് പറഞ്ഞു. വസ്ത്ര വിപണന രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള റഷീദ് സീനത്ത് ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ അഞ്ച് നിലകളിലായി ഒരുക്കിയ ആദ്യത്തെ വെഡ്ഡിംഗ് മാള്‍ ആണ് മഞ്ചേരി റഷീദ് സീനത്ത് വെഡ്ഡിംഗ് മാള്‍.