അത്ഭുതകരം ഈ രക്ഷപ്പെടല്‍; തലയില്‍ കൈവെക്കാതെ കാണാന്‍ കഴിയില്ല ഈ ദൃശ്യം

Posted on: September 22, 2018 7:54 pm | Last updated: September 22, 2018 at 11:58 pm

ചെന്നൈ: കുതിച്ചെത്തിയ ബസ് ഇടിച്ച് തെറിപ്പിച്ച ബൈക്ക് യാത്രക്കാരായ മൂന്ന് യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മധുരയില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് സംഭവം.

തമിഴ്‌നാട് സര്‍ക്കാറിന്റെ ബസാണ് ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രാക്കാരായ മൂന്ന് പേരും ബസിന് മുന്നിലേക്ക് തെറിച്ചു വീണു. എന്നാല്‍, ഡ്രൈവര്‍ പവര്‍ ബ്രേക്ക് ഇട്ടതിനാല്‍ ബൈക്ക് യാത്രക്കാര്‍ ബസിനുള്ളില്‍ കുടുങ്ങാതെ രക്ഷപ്പെടുകയായിരുന്നു.

തെറ്റായ രീതിയില്‍ മെയിന്‍ റോഡിലേക്ക് പ്രവേശിച്ച ബൈക്കില്‍ ബസ് ഇടിക്കുന്നതും യുവാക്കള്‍ തെറിച്ചു വീഴുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഓടിക്കൂടിയ നാട്ടുകാര്‍ പരുക്കേറ്റവരെ രക്ഷപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. നിസ്സാര പരുക്കുകളോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.