Connect with us

First Gear

ഓഡിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ഇന്ത്യയിലേക്ക്

Published

|

Last Updated

മുംബൈ: ആഡംബര കാര്‍ നിമാതാക്കളായ ഓഡിയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് കാര്‍ ഇന്ത്യയിലെത്തുന്നു. ഈ വര്‍ഷം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഓഡി ഗ്ലോബല്‍ സമ്മിറ്റില്‍ അവതരിപ്പിച്ച ഇ-ട്രോണ്‍ ഇലക്ട്രിക് എസ് യു വിയാണ് ഇന്ത്യയില്‍ എത്തുന്നത്. സെപ്തംബര്‍ അവസാനത്തോടെ കാര്‍ പുറത്തിറക്കും. അടുത്ത വര്‍ഷം അവസാനത്തോടെ കാര്‍ ഇന്ത്യയില്‍ എത്തുമെന്ന് പ്രതിക്ഷിക്കുന്നു. 66.92 ലക്ഷം രൂപ മുതലാണ് വില തുടങ്ങുന്നത്.

ഓഡി ക്യു 5 നും ഓഡി ക്യു 7നും ഇടയിലാകും ഇ-ട്രോണിന്റെ സ്ഥാനം. ഓഡി ക്യൂ സീരീസിനോട് സാമ്യമുള്ള മോഡലാണ് ഇട്രോണിന്റെത്. അഷ്ടകോണാകൃതിയിലുള്ള ഗ്രില്ലാണ് കാറിന്റെ മുന്‍വശത്തിന് അഴക് പകരുന്നത്. ബൂട്ടിനോളം നീളത്തിലുള്ള എല്‍ഡി ടെയില്‍ലൈറ്റ് പിന്‍വശത്തിന് സ്റ്റൈലന്‍ ലുക്ക് നല്‍കുന്നു.

രണ്ട് ആക്‌സിലുകളിലുമായി രണ്ട് ഇലക്ട്രിക് മോട്ടോറുകളാണുള്ളത്. മുന്നിലെ മോട്ടോറിന് 125 കിലോവാട്ട് കരുത്തും പിന്നിലേതിന് 140 കിലോവാട്ട് കരുത്തുമുണ്ട്. ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍ ദൂരം ഓടാനാകും. 6.6 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവറിക്കുന്ന ഇട്രോണിന് പരമാവധി 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാനാകും.

ഇന്റീരിയറിലും മികച്ച അനുഭവമാണ് ഇട്രോണ്‍ സമ്മാനിക്കുന്നത്. മാന്വലായ ഒരു സ്വിച്ച് പോലും ഡാഷ്‌ബോര്‍ഡിലുണ്ടാകില്ല. എല്ലാം രണ്ട് ഡിസ്‌പ്ലേ സ്‌ക്രീനുകളിലായാണ് സംവിധാനിച്ചിരിക്കുന്നത്. 5 പേര്‍ക്ക് സുഗമായി ഇരുന്ന് യാത്ര ചെയ്യാം. 660 ലിറ്റര്‍ ബൂട്ട് സ്‌പേസുള്ള ലഗ്ഗേജ് യൂണിറ്റുമുണ്ട്. ഇതിന് പുറമെ ഹുഡിനോട് ചേര്‍ന്ന് ചാര്‍ജിംഗ് വയറുകളും ടൂളുകളും സൂക്ഷിക്കാനുള്ള 60 ലിറ്റര്‍ സ്‌പേസും ഉണ്ട്.

Latest