Connect with us

Gulf

ഐഫോണ്‍ പുതിയ മോഡലുകള്‍ താമസിയാതെ

Published

|

Last Updated

ദുബൈ: ഐ ഫോണുകളുടെ പുതിയ പതിപ്പുകള്‍ സെപ്തംബര്‍ 21ന് യു എ ഇയിലെത്തുന്നു. ഐഫോണ്‍ ടെന്‍ എസ്, ടെന്‍ എസ് മാക്‌സ്, എന്നിവയാണ് എത്തുക. ടെന്‍ എസ് മാക്‌സ് 512 ജി ബി ഫോണിന് 6,000 ദിര്‍ഹത്തിലധികം നല്‍കേണ്ടിവരും. ടെന്‍ എസ്, ടെന്‍ എസ് മാക്‌സ് എന്നിവ 64ജി ബി, 256 ജി ബി, 512 ജി ബി എന്നിങ്ങനെയുള്ള വേരിയന്റുകളിലാണ് ലഭിക്കുന്നത്.

ടെന്‍ എസിന് യു എ ഇയില്‍ 4,229 ദിര്‍ഹം മുതല്‍ 4,649 ദിര്‍ഹം വരെയായിരിക്കും വില. ഐ ഫോണ്‍ ടെന്‍ ആറിനും മൂന്ന് വേരിയന്റുകളുണ്ടാകും. 64 ജി ബി, 128 ജി ബി, 256 ജി ബി എന്നിങ്ങനെയായിരിക്കും ഇതിന്റെ ശേഷി. യു എ ഇയില്‍ 3,179 ദിര്‍ഹം മുതലായിരിക്കും ഫോണിന്റെ വില. ഇത് വൈകിയേ കമ്പോളത്തിലെത്തൂ.

സെപ്തംബര്‍ 21 മുതല്‍ ഫോണ്‍ ലഭിച്ചുതുടങ്ങും. എന്നാല്‍ എക്‌സ ആറിന്റെ പ്രീ ബുക്കിങിന് ഒക്ടോബര്‍ 19 വരെ കാത്തിരിക്കണം. ഒക്ടോബര്‍ 26 മുതലായിരിക്കും ഫോണ്‍ ലഭിക്കുക.

ആപ്പിള്‍ ഐഫോണ്‍ ടെന്‍ എസിന്റെ സ്‌ക്രീന്‍ വലിപ്പം 5.8 ഇഞ്ച് ഒ എല്‍ ഇഡിയാണ്. ആപ്പിള്‍ ഐഫോണ്‍ ടെന്‍ എസ് മാക്‌സിന്റെ സ്‌ക്രീന്‍ വലിപ്പം 6.5 ഇഞ്ചാണ്. ഇതുവരെ ഇറങ്ങിയ ഏറ്റവും സ്‌ക്രീന്‍ വലിപ്പമുള്ള ഫോണാണ് ആപ്പിള്‍ ഐഫോണ്‍ ടെന്‍ എസ് മാക്‌സ്. ആപ്പിളിന്റെ ഏറ്റവും പുതിയ എ12 ബയോണിക്ക് ചിപ്പാണ് ഈ ഫോണുകളുടെ ശേഷി നിര്‍ണയിക്കുന്നത്. ഇത് കൂടിയ ബാറ്ററി ലൈഫ് ഈ ഫോണുകള്‍ക്ക് നല്‍കുന്നു.

Latest