Connect with us

National

ദൂരദര്‍ശനില്‍ തത്സമയ ചര്‍ച്ചക്കിടെ പൊതുപ്രവര്‍ത്തക മരിച്ചു

Published

|

Last Updated

ശ്രീനഗര്‍: തല്‍സമയ ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെ സാമൂഹിക പ്രവര്‍ത്തക ഹൃദയസ്തംഭനം മൂലം മരിച്ചു. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന റിത ജതീന്ദര്‍ ആണ് ദൂരദര്‍ശന്‍ ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെ മരിച്ചത്. അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് പൂര്‍ത്തിയാക്കുംമുമ്പ് അവര്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ജമ്മു കാശ്മീര്‍ അക്കാഡമി ഓഫ് ആര്‍ട്ട് കള്‍ച്ചറല്‍ ആന്റ് ലാംഗ്വേജസിന്റെ സെക്രട്ടറി കൂടിയാണ് റിത ജതീന്ദര്‍.

---- facebook comment plugin here -----

Latest