വോഡഫോണ്‍ – ഐഡിയ ലയനം പൂര്‍ത്തിയായി

Posted on: August 31, 2018 1:49 pm | Last updated: August 31, 2018 at 1:49 pm

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര മൊബൈല്‍ സേവന ദാതാക്കളായ ഐഡിയയും വോഡഫോണും തമ്മിലുള്ള ലയനം പൂര്‍ത്തിയായി. ലയനത്തിന് ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ അംഗീകാരം നല്‍കിയതോടെയാണ് നടപടികള്‍ പൂര്‍ത്തിയായത്. ഇതൊടെ എയര്‍ടെലിനെ മറികടന്ന് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാവായി. 440 ദശലക്ഷം ഉപയോകാത്തക്കളാണ് കമ്പനിക്ക് ലഭിക്കുക.

ആറ് സ്വതന്ത്ര ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ഡയറക്ടര്‍മാര്‍ കമ്പനിക്കുണ്ടാകും. കുമാര മാംഗലം ബിര്‍ളയാണ് ചെയര്‍മാന്‍. ബാലേശ് ഹര്‍മ സിഇഒയും. മാര്‍ക്കറ്റ് വിഹിതത്തിന്റെ 32.2 ശതമാനവും വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് സ്വന്തമാകും. 60,000 കോടിയുടെ ആസ്?തിയും 1.14 ലക്ഷം കോടിയുടെ ബാധ്യതയും ഉണ്ടാവും.