കാന്തപുരത്തിന് സര്‍ക്കാര്‍ സുരക്ഷ: വാര്‍ത്ത തെറ്റ്

Posted on: June 20, 2018 9:58 am | Last updated: June 20, 2018 at 9:58 am
SHARE

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സുരക്ഷക്കായി രണ്ട് പോലീസുകാരുടെ സേവനം ഉപയോഗപ്പെടുത്തുന്നുവെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

പോലീസിലെ ഒരു ഉദ്യോഗസ്ഥരും യാത്രയിലോ വീട്ടിലോ സുരക്ഷക്കായി അദ്ദേഹത്തിനില്ല. സെക്യൂരിറ്റിക്കായി ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടിട്ടുമില്ല. വസ്തുത ഇതായിരിക്കേ തെറ്റായ വാര്‍ത്തകള്‍ നിജസ്ഥിതി മനസ്സിലാക്കാതെ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും മാധ്യമങ്ങള്‍ വാര്‍ത്തകളില്‍ സൂക്ഷമത കാണിക്കണമെന്നും പത്രക്കുറിപ്പില്‍ മര്‍കസ് നേതൃത്വം ആവശ്യപ്പെട്ടു.