Connect with us

Kerala

തോക്കിന്മുനയില്‍ പീഡനം; തോക്കുഷാജിക്കായി തിരച്ചില്‍ ഊര്‍ജ്ജിതം

Published

|

Last Updated

തിരുവനന്തപുരം: വിതുരയില്‍  തോക്കിന്മുനയില്‍ നിര്‍ത്തി യുവതിയെ ലൈംഗീക പീഡനത്തിരയാക്കിയെന്ന് പരാതി. തോക്കുഷാജി എന്നപേരില്‍ കുപ്രസിദ്ധിയാര്‍ജിച്ചയാളാണ്  തോക്കുചൂണ്ടി വിരട്ടി നിര്‍ത്തി യുവതിയെ പീഡിപ്പിച്ചത്. പീഡനത്തിനിടെ പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് യുവതിയെ ചികിത്സക്കായി പ്രവേശിപ്പിച്ചിട്ടുള്ളത്.

വേട്ടക്ക് ഉപയോഗിക്കുന്ന തോക്കുപയോഗിച്ചാണ് പീഡനം. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. തോക്കുഷാജിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Latest