Connect with us

National

മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ സത്യപ്രതിജ്ഞ ചെയ്തു

Published

|

Last Updated

ഐസ്വാള്‍: മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച രാവിലെ 11.15ന് രാജ്ഭവനില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുന്നിലണ് കുമ്മനം സത്യപ്രതിജ്ഞ ചെയ്തത്.

ഗുവഹാത്തി ചീഫ് ജസ്റ്റിസ് അജിത് സിംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഗുവഹാത്തിയില്‍നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗമാണ് കുമ്മനം രാജ്ഭവനിലെത്തിയത്. മിസോറാമിന്റെ പതിനെട്ടാമത് ഗവര്‍ണറാണ് കുമ്മനം.