Kerala
കുമ്മനത്തേ ട്രോളിലേറ്റി സോഷ്യല്‍മീഡിയ

ഒരു നേട്ടം ലഭിച്ചാല്‍ പോലും ട്രോളന്മാര്‍ വെറുതെ വിടില്ലെന്നു വെച്ചാലിതെന്തു കഷ്ടമാണ്. പറഞ്ഞിട്ടു കാര്യമില്ല. മലയാളീ ട്രോളന്മാരുടെ ഇഷ്ടനായകന്‍ വിട്ടുപോവുന്നതിന്റെ സങ്കടം ട്രോളന്മാരിങ്ങനെയല്ലാതെയെങ്ങനെ പ്രകടിപ്പിക്കാനാണ്, ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായതോടെ ആവേഷത്തിലാണ് ട്രോള്‍ സമൂഹം. കുമ്മനത്തെ മിസോറാം ഗവര്‍ണറായി നിയമിച്ച വാര്‍ത്ത പുറത്തുവന്നു മിനുട്ടുകള്‍ക്കം തന്നെ സോഷ്യല്‍ മീഡിയ ട്രോളുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് പാത്രമായ രാഷ്ട്രീയക്കാരന്‍ ഒരു പക്ഷെ
കുമ്മനമായിരിക്കും. കുമ്മനടിക്കുക എന്ന മലയാള വാക്ക് പോലും ഇദ്ദേഹത്തിന്റെ പ്രവൃത്തി മുഖേനെ ട്രോളന്മാര്‍ മലയാള ഭാഷക്ക് സംഭാവന ചെയ്തതാണ്.
ഹാസ്യ കേരളത്തിന് തീരാ നഷ്ടം, മിസോറാമിന്റെ ദുഖത്തില്‍ പങ്കു ചേരുന്നു, അവര്‍ കഴിഞ്ഞ ജന്മത്തില്‍ എന്തോ വലിയ പാപം ചെയ്തു കാണും അതാ ഇങ്ങനെ ഒക്കെ അനുഭവിക്കുന്നത്, മിസോ “റാം”, മിസോറാമിന് അങ്ങനെത്തന്നെ വേണം, മിസോറാം ഇരകള്‍ക്കൊപ്പം, കേരളം രക്ഷപെട്ടു ദുരന്തം മീസോറാമീലേക്ക്…കുമ്മനടിച്ച്‌നീങ്ങി, കേരളത്തിൽ മഴക്കാല ശുചീകരണം ആരംഭിച്ചു. മാലിന്യങ്ങൾ നീങ്ങി തുടങ്ങി.. തുടങ്ങിയ പോസ്റ്റുകളിട്ടാണ് കൂടുതല്‍ പേരും ട്രോളുന്നത്.
ചില ട്രോളുകള്‍ ഇതാ ഇവിടെ….