ഗായിക സിത്താരയുടെ കാര്‍ അപകടത്തില്‍പെട്ടു

Posted on: May 18, 2018 3:13 pm | Last updated: May 18, 2018 at 3:13 pm

തൃശൂര്‍: പിന്നണി ഗായികയും സംഗീത സംവിധായികയുമായ സിത്താര ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു.
ഇന്ന് രാവിലെ തൃശൂര്‍ പൂങ്കുന്നത്ത് വച്ചാണ് അപകടമുണ്ടായത്. റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍ വഴിയരികിലെ പോസ്റ്റില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് മറിഞ്ഞ് കാറിനു മുകളിലേക്ക് വീണെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല.