Connect with us

Ongoing News

സിദ്ധരാമയ്യ ഗവര്‍ണര്‍ക്ക് രാജി നല്‍കി

Published

|

Last Updated

ബെംഗളൂരൂ: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിസഭയുടെ രാജി ഗവര്‍ണര്‍ വജുഭായ് വാലെക്ക് കൈമാറി. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ സിദ്ധരാമയ്യയോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. 12ന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ 104 സീറ്റുമായി ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. 78 സീറ്റുള്ള കോണ്‍ഗ്രസ് 37 സീറ്റുള്ള ജനതാദള്‍- എസുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കാന്‍ ധാരണയില്‍ എത്തിയിട്ടുണ്ട്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കര്‍ണാടകയില്‍ ജെ ഡി എസ് സര്‍ക്കാര്‍ വരുമെന്ന് സിദ്ധരാമയ്യ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.