Connect with us

Kerala

രാമനാട്ടുകര വാഹനാപകടത്തില്‍ മരണം രണ്ടായി

Published

|

Last Updated

കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. തിരൂര്‍ മീനടത്ത് സൈനുദ്ദീന്‍, ഭാര്യ വാരിക്കോളില്‍ സൈനബ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ മറ്റ് നാല് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കോഴിക്കോടുനിന്നും മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കാറില്‍ അമിത വേഗത്തിലെത്തിയ ലോറി ഇടിക്കുകയായിരുന്നു. പിഞ്ചുകുഞ്ഞടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. സൈനബ തല്‍ക്ഷണം മരിച്ചു. ആശുപത്രിയിലേക്കുള്ള വഴിയാണ് സൈനുദ്ദീന്‍ മരിച്ചത്. ചികിത്സയിലുള്ളവരുടെ നില ഗുരുതരമാണെന്നറിയുന്നു

Latest