Connect with us

Kerala

പീഡനവിവരം പുറത്തുവിട്ട തീയറ്റര്‍ ഉടമക്ക് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ അഭിനന്ദനം

Published

|

Last Updated

മലപ്പുറം: എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവിനെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. മാതാവിന്റെ അറിവോടെയാണ് പീഡനം നടന്നതെന്നും അവര്‍ പറഞ്ഞു. വനിതാ കമ്മീഷന്‍ അധ്യക്ഷ എടപ്പാളിലെത്തി തീയറ്റര്‍ ഉടമയെ കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ചു. റെസ്‌ക്യൂ ഹോമിലേക്ക് മാറ്റിയ കുട്ടിയെ ഇന്ന് കാണുമെന്നും അവര്‍ അറിയിച്ചു.

പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ ചാനലുകള്‍ പുറത്തുവിട്ടതിന് പിന്നാലെ, പ്രതിയായ പാലക്കാട് തൃത്താല സ്വദേശി കണ്ണംകുന്നത്ത് മൊയ്തീന്‍ കുട്ടി(47) യെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍ പതിനെട്ടിനാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ദൃശ്യം തിയേറ്റര്‍ ജീവനക്കാര്‍ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇന്നലെ സ്വകാര്യ ചാനല്‍ സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പീഡനവാര്‍ത്ത പുറത്തുവിട്ടതോടെയാണ് നടപടികളുണ്ടായത്.

മൊയ്തീന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവതിയെയും പത്ത് വയസ്സുകാരിയായ മകളെയും കൊണ്ട് എടപ്പാള്‍ ശാരദ തിയേറ്ററില്‍ മൊയ്തീന്‍ കുട്ടി എത്തിയത്. സിനിമ കണ്ടുകൊണ്ടിരിക്കുന്ന രണ്ട് മണിക്കൂറോളമാണ് ഇയാള്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇരുവശങ്ങളിലായി ഇരുന്നിരുന്ന മാതാവിനെയും മകളെയും ഒരേ സമയം ലൈംഗികമായി ഉപയോഗപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സിസി ടി വി ക്യാമറയില്‍ പതിഞ്ഞത്.

Latest