Connect with us

National

പ്രചാരണത്തിരക്കിനിടെ തവക്കല്‍ മസ്താന്‍ ദര്‍ഗ സന്ദര്‍ശിച്ച് രാഹുല്‍

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹസ്‌റത്ത് തവക്കല്‍ മസ്താന്‍ ദര്‍ഗ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ബെംഗളൂരു സിറ്റിയിലെ മെജസ്റ്റികിനടുത്ത് സ്ഥിതി ചെയ്യുന്ന തവക്കല്‍ മസ്താന്‍ അന്ത്യവിശ്രമം കൊള്ളുന്ന ദര്‍ഗ സന്ദര്‍ശിക്കാന്‍ ഉച്ചയോടെയാണ് രാഹുല്‍ എത്തിയത്. രാഹുലിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്.

ടിപ്പുസുല്‍ത്താന്റെ പിതാവ് സുല്‍ത്താന്‍ ഹൈദരലിയുടെ കാലഘട്ടത്തില്‍ ഇസ്ലാമിക പ്രബോധന ദൗത്യവുമായി ഇന്ത്യയിലെത്തിയ സൂഫിവര്യന്‍മാരായ മാലിക് ശാഹ് മസ്താന്‍, ടിപ്പു മസ്താന്‍ എന്നീ മഹാന്‍മാരുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് തവക്കല്‍ മസ്താന്‍. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ അദ്ദേഹം ഹൈദരലിലെ സഹായിച്ചിരുന്നു.നേരത്തെ, ബസവണഗുഡിയില്‍ ഉള്‍പ്പെടെ രാഹുല്‍ റോഡ് ഷോ നടത്തിയിരുന്നു.

Latest