മണിപ്പൂരില്‍ ഐഇഡി സ്‌ഫോടനത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

Posted on: May 9, 2018 4:31 pm | Last updated: May 9, 2018 at 6:15 pm

ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലില്‍ ഐഇഡി സ്‌ഫോടനത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. കൊയംഗ്രി മേഖലയിലെ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപം ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം. വന്‍ പൊട്ടിത്തെറിയാണുണ്ടായതെന്നും നിരവധി പേര്‍ക്ക് പരുക്കേറ്റിരിക്കാമെന്നും ന്യൂസ് എജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.