Connect with us

Kerala

ഇനി സമാധാന ചര്‍ച്ചയാകും; പരസ്പരം കുറ്റപ്പെടുത്തി എല്ലാവരും ചായ കുടിച്ചു പിരിയും: ജയശങ്കര്‍

Published

|

Last Updated

തിരുവനന്തപുരം: കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികരണവുമായി രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. ഇത്തവണ ആര്‍എസ്എസുകാരാണ് തുടങ്ങിവെച്ചതെന്നും സഖാക്കള്‍ തിരിച്ചടിച്ചെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇനിയങ്ങോട്ട് വെട്ടും കുത്തും തീവെപ്പും പതിവിന്‍പടി നടക്കും. രക്തസാക്ഷികളുടെയും ബലിദാനികളുടെയും ക്വാട്ട തികയുന്ന മുറയ്ക്ക് സമാധാന ചര്‍ച്ചകള്‍ ആരംഭിക്കും. സിപിഎമ്മും ആര്‍എസ്എസും പരസ്പരം കുറ്റപ്പെടുത്തി ഒടുവില്‍ എല്ലാവരും ചായ കുടിച്ചു കൈകൊടുത്തു പിരിയുമെന്നും ജയശങ്കര്‍ പരിഹസിച്ചു.

ജയശങ്കറുടെ ഫേസ്ബുക്ക് കുറിപ്പ്

കണ്ണൂര്‍ വീണ്ടും കലുഷിതമായി.

ഇത്തവണ ആര്‍എസ്എസുകാരാണ് തുടങ്ങിവച്ചത്. സഖാക്കള്‍ തിരിച്ചടിച്ചു. ഇനിയങ്ങോട്ട് വെട്ടും കുത്തും തീവെപ്പും പതിവിന്‍പടി നടക്കും. നിയമപാലകര്‍ കൈകെട്ടി നില്ക്കും.

രക്തസാക്ഷികളുടെയും ബലിദാനികളുടെയും ക്വാട്ട തികയുന്ന മുറയ്ക്ക് സമാധാന ചര്‍ച്ചകള്‍ ആരംഭിക്കും. സിപിഎം ആര്‍എസ്എസിനെ കുറ്റപ്പെടുത്തും, അവര്‍ തിരിച്ചും കുറ്റപ്പെടുത്തും. ഒടുവില്‍ എല്ലാവരും ചായ കുടിച്ചു കൈകൊടുത്തു പിരിയും.

സബ്‌കോ സന്മതി ദേ ഭഗവാന്‍!

Latest