Connect with us

National

ഇന്ധന വിലവര്‍ധനവ് പ്രചാരണ ആയുധമാക്കി രാഹുലിന്റെ കാളവണ്ടിയാത്ര

Published

|

Last Updated

ബംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഇന്ധന വിലവര്‍ധനവ് പ്രചാരണ ആയുധമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ധന വിലവര്‍ധനയ്ക്ക് എതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സൈക്കിളിലും കാളവണ്ടിയിലും സഞ്ചരിച്ചാണ് റോഡ് ഷോ നടത്തിയത്.

തെരഞ്ഞെടുപ്പ് പ്രചാരണം കോലാറില്‍ എത്തിയപ്പോഴായിരുന്നു രാഹുല്‍ സഞ്ചാരം കാളവണ്ടിയിലേക്ക് മാറ്റി ഇന്ധന വില വര്‍ധക്കെതിരെ പ്രതിഷേധിച്ചത്. കാളവണ്ടിയില്‍ കയറിനിന്ന് രാഹുല്‍ പ്രസംഗിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനാവലി രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് പിന്തുണ അര്‍പ്പിച്ചെത്തി. വന്‍ ജനക്കൂട്ടത്തിന് നടുവിലൂടെയാണ് രാഹുല്‍ സൈക്കിള്‍ ചവിട്ടിയത്. കോണ്‍ഗ്രസ് അധ്യക്ഷന്റെ സുരക്ഷ ഉറപ്പാക്കാന്‍ എസ് പി ജി അംഗങ്ങള്‍ക്ക് ഏറെ ക്ലേഷിക്കേണ്ടി വന്നിരുന്നു.