Connect with us

Kerala

മാണിയുടെ തീരുമാനം ചെങ്ങന്നൂരില്‍ യുഡിഎഫിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷ: ഉമ്മന്‍ചാണ്ടി

Published

|

Last Updated

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് യുഡിഎഫിനൊപ്പമുണ്ടാകണമെന്നാണ് ആഗ്രഹമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയുടെ തീരുമാനം അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദഹം പറഞ്ഞു.

ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറിന്റെ വിജയം സുനിശ്ചിതമാണ്. അക്കാര്യം നിയോജക മണ്ഡലം സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസിലാകും. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വ്യക്തിപരമായി ഒരു എതിരാളി പോലുമില്ല. പൊതുപ്രവര്‍ത്തന രംഗത്ത് ഒരു പദവി പോലും ലഭിക്കാത്ത വിജയകുമാര്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വെള്ളിയാഴ്ച കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മറ്റി യോഗം ചേരാനിരിക്കെയാണ് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്.