Connect with us

National

ഡല്‍ഹിയിലിന്ന് കനത്ത ഇടിമിന്നലിനും മഴക്കും സാധ്യതയെന്ന് ആഭ്യന്തര മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയിലും തൊട്ടടുത്ത പ്രദേശങ്ങളിലും ഇന്ന് കനത്ത ഇടിമിന്നലിനും മഴക്കും സാധ്യതയെന്ന് ആഭ്യന്തര മന്ത്രാലയം. ഡല്‍ഹിക്ക് പുറമെ ഫരീദബാദ്, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളിലും ഇടിമിന്നലോടുകൂടി മഴ പെയ്‌തേക്കാം.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ ഉദ്ധരിച്ചാണ് ആഭ്യന്തര മന്ത്രാലയം വക്താവ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ആഴ്ച യു പി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ പൊടിക്കാറ്റില്‍ 124 പേര്‍ മരിക്കുകയും 300ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest