Connect with us

Kerala

ശുഹൈബ് വധം : സി ബി ഐ അന്വേഷണത്തിനെതിരായ സ്റ്റേ സുപ്രീം കോടതി നീക്കിയില്ല

Published

|

Last Updated

ന്യൂഡല്‍ഹി:ശുഹൈബ് വധക്കേസില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല. കേസില്‍ പോലീസിന് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. കേസ് സി ബി ഐക്ക് വിടേണ്ടെതില്ലെന്ന ഹൈക്കോടതി ഉത്തരവിനാണ് സുപ്രീം കോടതി സ്‌റ്റേ നല്‍കാതിരുന്നത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിനും സി ബി ഐക്കും നോട്ടീസയക്കും. സി ബി ഐ അന്വേഷണത്തിനുള്ള സ്‌റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കളാണ് സുപ്രിം കോടതിയെ സമീപിച്ചത്. തെളിവ് നശിപ്പിക്കപ്പെടുംമുമ്പ് കേസ് സി ബി ഐക്ക് കൈമാറണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത് . ശുഹൈബ് വധക്കേസില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ആദ്യം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ സി ബി ഐ അന്വേഷണത്തിന് സ്റ്റേ നല്‍കുകയായിരുന്നു. ഈ സ്റ്റേ നീക്കിക്കിട്ടാനാണ് മാതാപിതാക്കള്‍ സുപ്രിം കോടതിയെ സമീപിച്ചത്.

Latest