Connect with us

Kerala

ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടി മനുഷ്യത്വരഹിതം: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മനുഷ്യത്വരഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കസ്റ്റഡിയില്‍ മരിച്ചയാളുടെ വീട് പോലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത് ആ കുടുംബത്തിന് സ്വാഭാവിക നീതി നല്‍കുന്നതിന്റെ ഭാഗമാണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇത്തരം നിലപാടെടുക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.