Connect with us

National

മൊബൈല്‍ മോഷണം ആരോപിച്ച് യുവാവിനെ മര്‍ദിച്ച് കെട്ടിത്തൂക്കി

Published

|

Last Updated

പാറ്റ്‌ന: മൊബൈല്‍ ഫോ ണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ബീഹാറില്‍ യുവാവിനെ മര്‍ദിച്ച് തലകീഴായി കെട്ടിത്തൂക്കി. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

ബീഹാറിലെ ഹിംഗോളി ഗ്രാമത്തിലാണ് സംഭവം. സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘം യുവാവിനെ മര്‍ദിക്കുന്നത് നോക്കിനില്‍ക്കുന്നതായി വീഡിയോയില്‍ കാണാം.