Connect with us

Ongoing News

ഇന്ന് രണ്ട് സ്വര്‍ണം കൂടി; ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യ കുതിക്കുന്നു

Published

|

Last Updated

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം പതിനാറായി ഉയര്‍ന്നു. ഷൂട്ടിംഗ് മത്സരത്തില്‍ ഇന്ന് രണ്ട് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.

പുരുഷന്‍മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ ഇനത്തില്‍ അനീഷ് ഭന്‍വാലയും വനിതകളുടെ 50 മീറ്റര്‍ റൈഫിളില്‍ തേജസ്വിനി സാവന്തുമാണ് സുവര്‍ണനേട്ടം കൊയ്തത്. ഗെയിംസ് റെക്കോര്‍ഡിട്ടാണ് പതിനഞ്ചുകാരനായ അനീഷ് മെഡല്‍ സ്വന്തമാക്കിയത്.

50 മീറ്റര്‍ റൈഫിളില്‍ ഇന്ത്യയുടെ അന്‍ജും മൗദ്ഗില്‍ വെള്ളി നേടി. ഡിസ്‌കസ് ത്രോയില്‍ സീമ പുനിയയും വെള്ളി മെഡല്‍ സ്വന്തമാക്കി. ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസിലെ 15 സ്വര്‍ണമെന്ന നേട്ടം ഇന്ത്യ ഗോള്‍ഡ് കോസ്റ്റില്‍ മറികടന്നു.