Connect with us

Kerala

ബ്ലാസ്റ്റേഴ്‌സ് പുറത്ത്‌

Published

|

Last Updated

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കഥ കഴിഞ്ഞു ! എഫ് സി ഗോവ 5-1ന് കൊല്‍ക്കത്തയെ തകര്‍ത്തതോടെ മഞ്ഞപ്പടയുടെ പ്ലേ ഓഫ് സാധ്യത അടഞ്ഞു.

17 മത്സരങ്ങളില്‍ 27 പോയിന്റുമായി ഗോവ നാലാം സ്ഥാനത്തേക്ക് കയറി. 26 പോയിന്റുള്ള ജംഷഡ്പുര്‍ അഞ്ചാം സ്ഥാനത്തും 25 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്തുമാണ്. അവസാന മത്സരത്തില്‍ ബെംഗളുരുവിനെ തോല്‍പ്പിച്ചാലും ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫിലെത്താന്‍ സാധിക്കില്ല.

സെര്‍ജിയോ ജസ്‌റ്റെ (10), മാനുവല്‍ ലാന്‍സറോട്ടെ (15,21), ഫെറാന്‍ കൊറോമിനാസ് (64), മാര്‍ക് സിഫ്‌നോസ് (90) എന്നിവര്‍ ഗോവക്കായി സ്‌കോര്‍ ചെയ്തു. കൊല്‍ക്കത്തയുടെ ആശ്വാസ ഗോള്‍ റോബീ കീന്‍ (87) നേടി.

 

Latest