Connect with us

Kerala

മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം മാറ്റിയതില്‍ അപാകതയില്ലെന്ന് ആരോഗ്യമന്ത്രി

Published

|

Last Updated

തൃശൂര്‍: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റുമരിച്ച ആദിവാസി യുവാവ് മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിയതില്‍ അപാകതയില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. തന്നോട് അഭിപ്രായം ചോദിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം ഇന്നത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. പോസ്റ്റുമോര്‍ട്ടം കുറ്റമറ്റതായി നടത്താന്‍ വേണ്ടിയാണ് ഇങ്ങനൊരു തീരുമാനമെടുത്തതെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

വ്യാഴാഴ്ച വൈകീട്ടോടെ കൊല്ലപ്പെട്ട മധുവിന്റെ മൃതദേഹം ഇന്നലെ തൃശൂര്‍ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍, നേരം വൈകിയത് കണക്കിലെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

---- facebook comment plugin here -----

Latest