Connect with us

Kerala

കസ്റ്റഡിയിലെടുത്ത സിഐടിയു പ്രവര്‍ത്തകനെ ബലമായി മോചിപ്പിച്ചു; പോലീസുകാര്‍ക്ക് മര്‍ദനം

Published

|

Last Updated

കോഴിക്കോട്: പോലീസ് കസ്റ്റഡിയിലെടുത്ത സിഐടിയു നേതാവിനെ കയറ്റിറക്ക് തൊഴിലാളികള്‍ ബലമായി മോചിപ്പിച്ചു. പ്രതിയെ വീണ്ടും പിടികൂടാനായി കോഴിക്കോട് പുതിയ സ്റ്റാന്റിലെത്തിയ പോലീസുകാരെ സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദിച്ചു. സംഘര്‍ഷത്തില്‍ രണ്ട് എസ്‌ഐമാര്‍ക്കും മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഫ്തിയിലുണ്ടായിരുന്ന ട്രാഫിക് എസ്.ഐ ബാബുരാജിനെ ഒരു തര്‍ക്കത്തിനിടെ തൊഴിലാളികള്‍ ആദ്യം മര്‍ദിച്ചു. ഇദ്ദേഹം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുതിയ സ്റ്റാന്റിലെത്തി റിയാസ് എന്ന സിഐടിയു പ്രവര്‍ത്തകനോട് കസബ പോലീസ് ജീപ്പില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിലാണ് കസബ എസ്‌ഐ പ്രകാശനും മറ്റു മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റത്.

പോലീസുകാരെ മര്‍ദിച്ച ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.