കൊച്ചി റിഫൈനറിയില്‍ തീപ്പിടിത്തം

Posted on: February 22, 2018 10:05 am | Last updated: February 22, 2018 at 1:45 pm

കൊച്ചി: ബിപിസിഎല്ലിന്റെ റിഫൈനറിയില്‍ തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപ്പിടിത്തമുണ്ടായത്. ഉടന്‍ തന്നെ അഗ്‌നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. തീപ്പിടിത്തത്തെ തുടര്‍ന്ന് പ്‌ളാന്റ് താത്കാലികമായി അടച്ചു.

സംഭവത്തില്‍ ആളപായമില്ലെന്ന് റിഫൈനറി അധികൃതര്‍ അറിയിച്ചു. നാലര ബില്ല്യണ്‍ മെട്രിക് ടണ്‍ ഉത്പാദന ശേഷിയുള്ളതാണ് പ്ലാന്റ്.