ചര്‍ച്ച പരാജയം; ബസ് സമരം തുടരും

Posted on: February 18, 2018 6:59 pm | Last updated: February 19, 2018 at 9:15 am
SHARE

കോഴിക്കോട്: സംസ്ഥാനത്ത് ബസ് സമരം തുടരും. ഗതാഗത മന്ത്രിയുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്ന ആവശ്യത്തില്‍ ബസുടമകള്‍ ഉറച്ചുനിന്നതോടെയാണ് സമരം പരാജയപ്പെട്ടത്.

മിനിമം ചാര്‍ജ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി അംഗീകരിക്കുന്നതായും എന്നാല്‍, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് രണ്ട് രൂപയായി വര്‍ധിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.